Latest NewsNewsIndia

ഹിമാചലിൽ വേരുറപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി: കോൺഗ്രസിൽ നിന്നുൾപ്പെടെ നേതാക്കൾ ആപിലേക്ക്

ഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ വേരുറപ്പിക്കാനുള്ള പദ്ധതികൾക്ക് ‘ആപ്’ ഇതിനോടകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു.

സംസ്ഥാനത്ത് നിന്നുള്ള നിരവധി നേതാക്കൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ വിട്ട് ആം ആദ്മിയിൽ ചേർന്നിരിക്കുകയാണ്. കോൺഗ്രസിൽ നിന്നുൾപ്പെടെ നിരവധി നേതാക്കളാണ് ആം ആദ്മി ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നത്.

ഡൽഹിയിലെ അഴിമതി രഹിത ഭരണമാണ് മറ്റ് പാർട്ടിയിലെ നേതാക്കളെ ആം ആദ്മിയിയിലേക്ക് ആകർഷിച്ചതെന്നും രാജ്യത്തെ ജനങ്ങൾ പഴയ രീതിയിലുള്ള അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിൽ മടുത്തിരിക്കുകയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്‌കാരം ഉണ്ടാകില്ല: അറിയിപ്പുമായി കുവൈത്ത്

സംസ്ഥാനത്ത് ആകെയുള്ള 68 സീറ്റിലും തങ്ങൾ മത്സരിക്കുമെന്നും ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് അഴിമതി രഹിത ഭരണം എന്ന വാഗ്ദാനം നൽകി ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ് ആം ആദ്മി നടത്തിവരുന്നത്.

‘രാജ്യത്തിന് മികച്ച ഭാവി സമ്മാനിക്കാൻ കഴിയുന്ന ബദൽ രാഷ്ട്രീയമാണ് ജനം തേടുന്നത്. ഡൽഹിയിലെ തന്റെ സർക്കാർ കഴിഞ്ഞ ഏഴ് വർഷമായി തികഞ്ഞ ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ പഞ്ചാബിൽ തന്റെ പാർട്ടി സർക്കാർ രൂപീകരിച്ചത് മുതൽ വലിയ അഴിച്ചുപണികൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ജനങ്ങളും ആം ആദ്മിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞങ്ങൾ ശ്രമിക്കും,’ കെജ്‌രിവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button