ന്യൂഡൽഹി: ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കയറ്റുമതിയിൽ രാജ്യത്തിനു ചരിത്ര നേട്ടമുണ്ടായെന്നും 400 ബില്യണ്‍ ഡോളര്‍ കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ചെന്നും അദ്ദേഹം അറിയിച്ചു.
Also Read:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
‘കഴിഞ്ഞയാഴ്ച ഇന്ത്യ 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു എന്നാണ് ഇതില്‍ നിന്നു മനസിലാക്കേണ്ടത്’, പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് അണികൾക്ക് വലിയ ആവേശമായിരുന്നു പകർന്ന് നൽകിയത്. രാജ്യത്തിന്റെ ചരിത്ര നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഇന്ത്യക്കാരെയും നരേന്ദ്ര മോദി അഭിനന്ദിച്ചു.
Post Your Comments