Latest NewsUAENewsInternationalGulf

റമദാൻ: 82 തടവുകാർക്ക് മാപ്പ് നൽകി അജ്മാൻ ഭരണാധികാരി

അജ്മാൻ: അജ്മാനിൽ 82 തടവുകാർക്ക് മാപ്പ് നൽകാൻ തീരുമാനം. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. റമദാനോടനുബന്ധിച്ചാണ് നടപടി.

Read Also: കോൺഗ്രസ് എം.എൽ.എയുടെ മകനും മറ്റുള്ളവരും എന്നെ ബലാത്സംഗം ചെയ്തു, അവരെ തൂക്കിക്കൊല്ലണം: ദൗസ കേസിലെ ഇര

ജയിലിനുള്ളിൽ നല്ലപെരുമാറ്റം കാഴ്ച്ചവെച്ച തടവുകാർക്കാണ് മാപ്പ് നൽകുന്നത്. തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനങ്ങൾക്ക് സന്തോഷം നൽകുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള അജ്മാൻ ഭരണാധികാരിയുടെ പ്രഖ്യാപനത്തെ അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അഭിനന്ദിച്ചു.

Read Also: അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി: റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ യുവ താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button