CricketLatest NewsNewsSports

ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇന്നിറങ്ങും

മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ജഡേജയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇന്നിറങ്ങും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. കൊല്‍ക്കത്തയോട് ആദ്യ മത്സരത്തിൽ ചെന്നൈ തോറ്റിരുന്നു. എന്നാൽ, അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നിലാണ് രാഹുലിന്റെ ലഖ്‌നൗ വീണത്.

ഓപ്പണേഴ്സിന്റെ ബാറ്റിംഗ് പരാജയം തന്നെയാണ് രണ്ട് ടീമുകളെയും അലട്ടുന്ന പ്രശ്‌നം. മൊയീന്‍ അലിയും പ്രിട്ടോറിയസും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനാല്‍ ലഖ്‌നൗവിനെതിരെ ചെന്നൈ ടീമില്‍ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ക്യാപ്റ്റന്റെ സമ്മർദ്ദമില്ലാതെ ബാറ്റ് വീശുന്ന ധോണി ഫോമിലേക്ക് ഉയര്‍ന്നത് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നു.

മുന്‍നിര കൂടി ഫോമിലേക്ക് ഉയർന്നാൽ ചെന്നൈയെ തടയുക എളുപ്പമാകില്ല. മൊയീന്‍ അലി കൂടിയെത്തുന്നതോടെ ബൗളിംങ്ങില്‍ ചെന്നൈയ്ക്ക് കാര്യമായ ആശങ്കയില്ല. ഓപ്പണർ ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ഫോമിലെത്തിയാല്‍ ലഖ്‌നൗവിന് പ്രതീക്ഷ വയ്ക്കാം. എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ആയുഷ് ബദോനി തുടങ്ങി മധ്യനിരയിലും കളിമാറ്റാന്‍ ശേഷിയുള്ളവരുണ്ട്. ആവേശ് ഖാന്‍, ചമീര, രവി ബിഷ്‌ണോയ് എന്നിവരിലാണ് ബൗളിംഗില്‍ പ്രതീക്ഷ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സാധ്യത ഇലവൻ: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയൂഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍.

Read Also:-കൽക്കണ്ടം ദിവസവും കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യത ഇലവൻ: റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, തുഷാര്‍ ദേഷ്പാണ്ഡെ, ആഡം മില്‍നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button