Latest NewsUAENewsInternationalGulf

റമദാൻ: അബുദാബി സിറ്റി ബസുകൾ രാവിലെ 5 മണി മുതൽ സർവ്വീസ് നടത്തും

അബുദാബി: റമസാനിൽ അബുദാബിയിൽ സിറ്റി ബസുകൾ രാവിലെ 5 മുതൽ സർവ്വീസ് നടത്തും. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ ഒരു മണി വരെ ഉൾപ്രദേശങ്ങളിൽ അർദ്ധരാത്രി 12 വരെയും സിറ്റി ബസ് സർവ്വീസ് നടത്തും.

Read Also: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിരക്ഷാ സേന പരിശീലനം നല്‍കിയത് ഉന്നതരുടെ അറിവോടെ, മുന്‍ ഡിജിപി ജേക്കബ് തോമസ്

റൂട്ട് 22, 54, 65, 67, 101, 110, എ1 ആൻഡ് എ2 എന്നിവ 24 മണിക്കൂറും സർവ്വീസ് നടത്തും. എക്‌സ്പ്രസ് സർവീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരു മണി വരെയുമുണ്ടായിരിക്കും. രാത്രി 11 വരെയാണ് ഓൺ ഡിമാൻഡ് ബസ് സർവ്വീസ് നടത്തുക. അൽഐനിൽ രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ പൊതുഗതാഗത ബസ് സേവനം ലഭിക്കുക.

Read Also: ഖത്തർ ലോകകപ്പ്: മരണ ഗ്രൂപ്പില്ലെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button