PathanamthittaKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ സാബു ( 25 ) ആണ് പൊലീസ് പിടിയിലായത്

തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ സാബു ( 25 ) ആണ് പൊലീസ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കവിയൂർ സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കൈവശപ്പെടുത്തിയത്. പിന്നീട്, ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

Read Also : അംശിപൊര വ്യാജ ഏറ്റുമുട്ടൽ : ക്യാപ്റ്റനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം

ഒളിവിൽ പോയ പ്രതിയെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button