CricketLatest NewsNewsSports

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആവേശ ജയം

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെ 12 റണ്‍സിനാണ് ലഖ്‌നൗ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍, ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

നാല് വിക്കറ്റ് നേടിയ ആവേഷ് ഖാനാണ് ഹൈദാരാബാദിനെ തകര്‍ത്തത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും നേടി. 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദാരാബാദിന്റെ ടോപ് സകോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ തുടക്കത്തില്‍ തകര്‍ന്നെങ്കിലും, ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ (51) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read Also:- കരിയറിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് വിതുമ്പലടക്കാനാവാതെ റോസ് ടെയ്‌ലര്‍

നേരത്തെ, തകര്‍ച്ചയോടെയായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. രണ്ടാം ഓവറില്‍ ലഖ്‌നൗവിന് ഡി കോക്കിനെ നഷ്ടമായി. തുടർന്ന്, നാലാം ഓവറില്‍ ലൂയിസിനെയും ലഖ്‌നൗവിന് നഷ്ടമായി. പിന്നാലെ, ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- ഹൂഡ സഖ്യമാണ് ലഖ്‌നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button