മസ്കത്ത്: റമദാനിൽ കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ പോലീസ്. കോവിഡ് വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടപ്പിലാക്കുന്നുണ്ടെന്നും ഒമാൻ പോലീസ് അറിയിച്ചു.
സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. റമദാനിൽ പള്ളികളിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും ഒമാൻ പോലീസ് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1099 എന്ന നമ്പറിൽ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കാം.
Post Your Comments