KannurKeralaNattuvarthaLatest NewsIndiaNews

‘ചതിയനാണ് നിങ്ങൾ’, കൂടെ നിന്ന് കുതികാൽ വെട്ടിയവൻ, പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാത്തവൻ: കെ വി തോമസിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: കെവി തോമസ് ചതിയനാണെന്ന പ്രസ്താവനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. പാർട്ടിയുടെ അനുവാദം വാങ്ങാതെ സെമിനാറിൽ പങ്കെടുത്തുവെന്ന് കാണിച്ചാണ് മുല്ലപ്പള്ളിയുടെ വിമർശനം. മൗലികമായി ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തമെല്ലാം മറ്റു പരിപാടികളിൽ പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കുമുണ്ടെന്നും, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങും

‘കെ.വി. തോമസ് ഈ തത്വങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കണമെങ്കില്‍, സിപിഎം കോണ്‍ഗ്രസ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. കെ വി തോമസിനെയും ഡോ. ശശി തരൂരിനെയും പാര്‍ട്ടിയെ അറിയിച്ചു കൊണ്ടല്ല സിപിഎം ക്ഷണിച്ചത്. അതിനര്‍ഥം മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാനാണ്. ഈ ദുഷ്ടബുദ്ധി തോമസിന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണോ? തികച്ചും വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി, പാര്‍ട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ് തോമസ് സ്വീകരിക്കുകയും കണ്ണൂരില്‍ സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ചെയ്തത്. സിപിഎമ്മിനെ പ്രതിനിധീകരിച്ചു മറ്റു പാര്‍ട്ടികളുടെ വേദികളില്‍ ഒരു സിപിഎം പ്രതിനിധിക്ക് പാര്‍ട്ടിയുടെ സമ്മതമില്ലാതെ പങ്കെടുക്കാന്‍ കഴിയുമോ?’, മുല്ലപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.

മുല്ലപ്പള്ളിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

കെ.വി. തോമസ് ചെയ്തത് കൊടുംചതി

മറ്റു സംഘടനകളുടെ സെമിനാറുകളിലും ചര്‍ച്ചകളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്ത് കോണ്‍ഗ്രസിന്റെ ആശയങ്ങളും സമീപനങ്ങളും പങ്കുവെക്കുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. പക്ഷെ മൗലികമായി ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തം പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കുമുണ്ട്.

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കാറുള്ളത്. കെ.വി. തോമസ് ഈ തത്വങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ സി.പി.എം. സെമിനാറില്‍ പങ്കെടുക്കണമെങ്കില്‍, സി.പി.എം. കോണ്‍ഗ്രസ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. കെ.വി. തോമസിനെയും ഡോ. ശശി തരൂരിനെയും പാര്‍ട്ടിയെ അറിയിച്ചു കൊണ്ടല്ല സി.പി.എം ക്ഷണിച്ചത്. അതിനര്‍ഥം മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാനാണ്. ഈ ദുഷ്ടബുദ്ധി തോമസിന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണോ? തികച്ചും വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി, പാര്‍ട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ് തോമസ് സ്വീകരിക്കുകയും കണ്ണൂരില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ചെയ്തത്. സി.പി.എമ്മിനെ പ്രതിനിധീകരിച്ചു മറ്റു പാര്‍ട്ടികളുടെ വേദികളില്‍ ഒരു സി.പി.എം. പ്രതിനിധിക്ക് പാര്‍ട്ടിയുടെ സമ്മതമില്ലാതെ പങ്കെടുക്കാന്‍ കഴിയുമോ?

ഞാന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസുകാരനാണെന്നു രാഷ്ട്രീയ സത്യസന്ധത ഇല്ലാതെ കെ.വി. തോമസ് പറയുമ്ബോള്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത് ഒന്നോ രണ്ടോ ദിവസമേ തോമസ് കോണ്‍ഗ്രസിലുണ്ടാവുകയുള്ളുവെന്നാണ്. മുഖ്യമന്ത്രി അല്‍പം കൂടി കടന്നു പറഞ്ഞത് ആരും തോമ്മസിന്റെ മൂക്കുമുറിക്കില്ല, തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ്. ഇത്രയും ആധികാരികതയോടെ സെമിനാര്‍ വേദിയില്‍ ഉറപ്പിച്ചു പറയാന്‍ സി.പി.എം നേതാക്കള്‍ക്ക് എങ്ങിനെ കരുത്തുകിട്ടി ? അതിനര്‍ഥം തോമസും സി.പി.എം നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയമായ കൊടും ചതിയാണ് തോമസ് ചെയ്തത്.

പ്രിയപ്പെട്ട തോമസ്, താങ്കള്‍ സജീവ രാഷ്ട്രീയത്തില്‍ വന്ന ശേഷം എത്രയെത്ര സുവര്‍ണ്ണാവസരങ്ങളാണ് താങ്കള്‍ക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാര്‍ട്ടിക്കു വേണ്ടി വിയര്‍പ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കള്‍ക്കുണ്ടോ? കോണ്‍ഗ്രസിലെ ഒരു സുഖിമാന്‍ മാത്രമായിരുന്നു താങ്കള്‍. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കള്‍ക്ക് നില്‍കാന്‍ കഴിയുകയില്ല. കാരണം താങ്കള്‍ ഒരു അധികാര രാഷ്ട്രീയക്കാരന്‍ മാത്രമാണ്.

പ്രതിസന്ധി ഘട്ടത്തില്‍, കോണ്‍ഗ്രസിനാവശ്യമുള്ളത് രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അല്ല. സര്‍വ്വം സമര്‍പ്പിച്ച്‌ പ്രസ്ഥാനത്തെ നയിക്കാന്‍ കഴിയുന്ന ചെറുതും വലുതുമായ നേതാക്കന്മാരും പ്രവര്‍ത്തകന്മാരുമാണ്. അത്തരം പതിനായിരക്കണക്കായ പ്രവര്‍ത്തകന്മാരെ പുറകില്‍ നിന്ന് കുത്തിയാണ് പ്രിയ തോമസ് സി.പി.എം. സെമിനാറില്‍ താങ്കള്‍ പങ്കെടുത്തത്. ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button