Latest NewsNewsIndia

രാമനവമി ദിനത്തില്‍ ദൈവങ്ങളുടെ ചിത്രം വയ്ക്കുന്നത് ഒഴിവാക്കി രാഹുല്‍ ഗാന്ധി, സ്വന്തം ചിത്രം പതിപ്പിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ദൈവങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കി ഹൈന്ദവ ഉത്സവങ്ങളെ മതേതരവല്‍ക്കരിച്ച് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും. രാമനവമി ദിനമായ ഞായറാഴ്ച ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം ആശംസകള്‍ അര്‍പ്പിച്ചു.

Read Also : ശ്രീനഗർ ജാമിഅ മസ്ജിദിൽ മുദ്രാവാക്യം വിളിച്ച 13 പേർ അറസ്റ്റിൽ: കേന്ദ്രത്തിന് ഇരട്ടത്താപ്പെന്ന് ഷമ മുഹമ്മദ്

ഹൈന്ദവ ആഘോഷങ്ങളില്‍ പാതിമനസ്സോടെയാണ് രാഹുല്‍ഗാന്ധി ആശംസകള്‍ നേരുന്നത് എന്ന ആരോപണം നിലനില്‍ക്കെ, രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ രാമനവമി ആശംസ നേര്‍ന്നു. എന്നാല്‍, ആശംസയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ ആശംസ അര്‍പ്പിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രാമനവമിയെ മതേതരവല്‍ക്കരിക്കാന്‍ ഒരു പടി മുന്നോട്ട് പോയെന്നാണ് വിമര്‍ശനം. രാമജന്മഭൂമിയിലെ ബാബറി മസ്ജിദിനു സമാനമായ കെട്ടിടത്തിന്റെ ചിത്രത്തിന് മുന്നില്‍ തന്റെ ചിത്രം സ്ഥാപിച്ചാണ് രാമനവമി ആശംസിച്ചത്.
ഇതിനെതിരെ നെറ്റിസണ്‍ രംഗത്ത് എത്തി. രാമനവമി ദിനത്തില്‍ ബാബറി മസ്ജിദിന്റെ ചിത്രം പതിപ്പിച്ച് ഹിന്ദുക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് അവര്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് ചോദിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button