KeralaNattuvarthaNews

കെ.എസ്.ആർ.ടി.സി കെ- സ്വിഫ്റ്റ് അപകടം: ദുരൂഹതയുണ്ടെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് മന്ത്രി ആന്റണി രാജു. അപകടം മനപൂര്‍വമാണെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെ- സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടതിൽ ഗൂഢാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ നേരത്തേ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇതിനു പിന്നിൽ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയമുണ്ട്. സംഭവത്തെക്കുറിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ഇന്നലെ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button