KeralaLatest NewsNews

പാലക്കാട് നാലു പേരെ വെട്ടിയ സംഭവം: ആക്രമണത്തിന് പിന്നിൽ പ്രണയം എതിർത്തതിനെ തുടർന്നുണ്ടായ വൈരാഗ്യം

പാലക്കാട്: പാലക്കാട് നാലു പേരെ വെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. പ്രണയം എതിർത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിലെ പ്രതിയായ മുകേഷിന് മാതൃസഹോദരിയുടെ മകളോട് അടുപ്പമുണ്ടായിരുന്നു. സഹോദരങ്ങളായതിനാൽ ബന്ധത്തെ വീട്ടുകാർ എതിർത്തുവെന്നും ആക്രമിക്കാൻ കാരണം ഇതാകാമെന്നും ബന്ധുക്കൾ പറയുന്നു.

Read Also: മതഭ്രാന്തരെ നേരിട്ട് ജയിലിലേക്കാവും അയക്കുക, സമാധാനവും, സാഹോദര്യവും തകർക്കാൻ അനുവദിക്കില്ല: നരോത്തം മിശ്ര

ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Read Also: കരൗലി സംഘർഷം: നശിച്ച 80 ൽ 73 കടകളും അവരുടേതാണ്, കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളാണെന്ന് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button