KeralaLatest News

‘അത് നമ്മുടെ വിശ്വാസത്തിനെതിര്’: ഈസ്റ്ററിന് ഒരു ക്രിസ്ത്യാനിയും ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനവുമായി കാസ

'ഒരു ഗോത്ര ദൈവത്തിന് അവരുടെ മന്ത്രങ്ങൾ ചൊല്ലി ബലി അർപ്പിക്കപ്പെട്ട മൃഗത്തിൻ്റെ ഹലാൽ മാംസം ഒരു കാരണവശാലും ഉയർപ്പു നാളിൽ കഴിക്കരുത്'

കൊച്ചി: ക്രിസ്ത്യൻ സമൂഹത്തിന് നടക്കുന്ന അനീതിയിൽ പലപ്പോഴും പ്രതികരിച്ച് ശ്രദ്ധേയമായ കാസ എന്ന ഫേസ്‌ബുക്കിൽ നിന്ന് വീണ്ടും ഒരു ആഹ്വാനം. കോടഞ്ചേരിയിലെ ജോയ്‌സ്‌ന എന്ന പെൺകുട്ടിയുടെ മിശ്രവിവാഹത്തെ കുറിച്ച് രൂക്ഷ പ്രതികരണം നടത്തുകയും അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്ത കാസ ചാനൽ ചർച്ചകളിലും പങ്കെടുത്തിരുന്നു. ഇപ്പോൾ, ഈസ്റ്ററിന് ക്രിസ്ത്യൻ സമൂഹം ഹലാൽ മാംസം ഉപയോഗിക്കരുതെന്നാണ് കാസ ആഹ്വാനം ചെയ്തിരിക്കുന്നത്.

കാസയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഈസ്റ്ററിൽ നിന്നും ഹലാലിനെ പൂർണ്ണമായി ഒഴിവാക്കുക !
വിശുദ്ധ ബൈബിൾ നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു
‘ അവിശ്വാസിയായ ഒരുവൻ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താൽ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്.’ (1 കോറിന്തോസ് 10 : 27 – 28)
ഈസ്റ്റർ നമുക്ക് നൽകുന്ന ഏറ്റവും ഏറ്റവും വലിയ സന്ദേശം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ പുനരുദ്ധാനം തന്നെയാണ് …… നമ്മുടെ സത്യദൈവം ഇന്നും ജീവനോടെ ഇരിക്കുന്നു എന്നുള്ള സത്യമാണ് ഓരോ ഈസ്റ്റർ നമ്മോട് പറയുന്നത് .

ഈസ്റ്റർ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. വിശുദ്ധവാരത്തിൻ്റെ അവസാന നാളായ ഈസ്റ്റർ ദിനം വിശുദ്ധമായാണ് നാം ആചരിക്കേണ്ടത്……. അതിൻറെ പവിത്രതയെ കളങ്കം വരുത്തുന്ന ഒന്നും നമ്മുടെ വീടുകളിലേക്കോ നമ്മുടെ ശരീരത്തിനുള്ളിലേക്കോ പ്രവേശിപ്പിക്കുവാൻ പാടില്ല.
ആയതുകൊണ്ട് തന്നെ ഒരു ഗോത്ര ദൈവത്തിന് അവരുടെ മന്ത്രങ്ങൾ ചൊല്ലി ബലി അർപ്പിക്കപ്പെട്ട മൃഗത്തിൻ്റെ ഹലാൽ മാംസം ഒരു കാരണവശാലും ഉയർപ്പു നാളിൽ കഴിക്കരുത് …….. ഗോത്ര ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട മൃഗത്തിൻ്റെ മാംസം എന്നതിലുപരി ആ ബലിക്കായി മൃഗത്തെ കശാപ്പു ചെയ്യുന്ന ആളുടെ വിശ്വാസവും നാം നോക്കേണ്ടതുണ്ട് …… അവരുടെ വിശ്വാസപ്രകാരം കർത്താവായ യേശുക്രിസ്തു ദൈവമല്ല , വെറുമൊരു പ്രവാചകൻ മാത്രമാണ് , അതിനേക്കാളേറെ നമ്മുടെ കർത്താവായ യേശുക്രിസ്തു ക്രൂശിതനായിട്ടില്ലായെന്നും അടക്കം ചെയ്തതിനുശേഷം ഉയർത്തെഴുന്നേറ്റിട്ടില്ലായെന്നുമാണ് മാംസവും മുറിക്കുന്ന ആളുകൾ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും .

അത്തരത്തിൽ നമ്മുടെ വിശ്വാസങ്ങളെ പുച്ഛിക്കുകയും അവ തെറ്റാണെന്ന് പറയുകയും ഒപ്പം അവരുടെ ഗോത്ര ദൈവത്തിന് ബലിയർപ്പിക്കുകയും ചെയ്ത മൃഗത്തിൻ്റെ മാംസം നാമെന്തിന് വില കൊടുത്ത് വാങ്ങി ഈസ്റ്റർ ദിനത്തിൽ കഴിച്ചു അശുദ്ധമാകണം ??? ഹലാൽ ഉപേക്ഷിക്കുക .
കഴിഞ്ഞ ക്രിസ്മസിൽ ധാരാളം ഹലാൽ രഹിത മാംസ വില്പനശാലകൾ കേരളത്തിൽ ഉയർന്നുവെങ്കിലും അതിനെ അപേക്ഷിച്ച് ഈ ഈസ്റ്ററിന് താൽക്കാലികവും അല്ലാത്തതുമായ ഏകദേശം 1200 ഓളം ഹലാൽ രഹിത മാംസ വില്പനശാലകൾ കേരളത്തിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കും
സ്വന്തമായി ഷെയറിട്ട് മൃഗങ്ങളെ മുറിക്കുന്ന സ്വകാര്യ കൂട്ടായ്മകൾക്ക്പുറമെ , പള്ളികളോട് അനുബന്ധിച്ചുള്ള യുവജനസംഘടനാ സ്റ്റാളുകളും , കാസ പ്രവർത്തകരുടെ സ്റ്റാളുകളും ഇക്കൂറിയും ഉണ്ടാകും.

ഇത്തരത്തിൽ, ഹലാൽ രഹിത മാംസ വിൽപ്പനശാലകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ക്രിസ്ത്യൻ കൂട്ടായ്മകളുടെയും വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്തത്തിലും ഹലാൽ രഹിത മാംസ , പച്ചക്കറി , ഫിഷ് സ്റ്റാളുകൾ തുടങ്ങണമെന്ന് . വിനീതമായി അഭ്യർത്ഥിക്കുന്നു .
50 ദിവസം നിങ്ങളെടുത്ത നോമ്പു കളുടെ പുണ്യം അവസാന ദിവസമായഈസ്റ്റർ ദിനത്തിലെ നിങ്ങളുടെ ഒരു തെറ്റായ പ്രവർത്തിലൂടെ നഷ്ടപ്പെടാതിരിക്കട്ടെ …… ഹലാൽ ഒഴിവാക്കുക .
കാരണം അവ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാണ്.. ക്രിസ്തുവിനു എതിരാണ്. ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്.

അവരുടെ ദൈവം മാത്രമാണ് വലിയവനെന്നും അവരുടെ ദൈവം മാത്രമാണ് എകദൈവമെന്നും ഓതി കൊണ്ട് പ്രതികാത്മകമായി മക്കയിലെ കബയുടെ ദിശയിൽ മൃഗത്തിന്റെ തല തിരിച്ചു വെച്ച് പിടലിയറുത്ത് രക്തം വാർന്നു മരണപെടുന്നതു വരെ കിടത്തുന്നത് മൃഗബലി തന്നെയാണ് …….. ആ മൃഗം ജീവനുവേണ്ടി പിടയുന്ന ആ നിമിഷത്തിലും ആ മൃഗത്തിന്റെ തലച്ചോറിലേക്ക് എത്തുന്നത് ആ മന്ത്രമാണ് ……. ആ മന്ത്രം നിലനിൽക്കുന്ന മാംസമെന്തിന് നമ്മുടെ സത്യ ഏക ദൈവത്തിന്റെ പുനരുദ്ധാന ദിനത്തിൽ നമ്മുടെ പണം കൊടുത്തു വാങ്ങി കഴിക്കണം ???
ഹലാൽ ഭക്ഷണവും മാംസവും ഇസ്ലാമിക സഹോദരങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ് , അതിനെ എന്നെ ആരും എതിർക്കുന്നില്ല ……. അവർ ഹലാൽ ഭക്ഷണം ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്തുകൊള്ളട്ടെ , അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

എന്നാൽ, അതുപോലെതന്നെ ക്രിസ്ത്യാനികളുടെ മതവിശ്വാസം ഏറ്റുപറയാനും, പ്രചരിപ്പിക്കാനും, മതവിശ്വാസം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുവാനും, ഇതര മതവിശ്വാസങ്ങളോട് സൗഹാർദ്ധപരമായി വിയോജിക്കുവാനും, ക്രിസ്തീയ മതവിശ്വാസം സംരക്ഷിച്ചുകൊണ്ട് ഉറച്ച നിലപാടെടുത്ത്‌ ജീവിക്കുന്നതിനും എല്ലാ മതവിഭാവക്കാർക്കും എന്നപോലെ ക്രിസ്ത്യാനിക്കും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം തന്നിട്ടുണ്ട്.
അത് നാം ഉപയോഗിക്കുക .
അവരുടെ പ്രമാണങ്ങൾ അനുസരിച്ച് അവർക്ക് ഹലാൽ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂവെങ്കിൽ നമ്മുടെ പ്രമാണങ്ങൾ അനുസരിച്ച് നമുക്ക് അന്യദേവന്മാർക്ക് ബലിയർപ്പിക്കപെട്ടത് കഴിക്കാൻ പാടില്ല അത്രയേ ഉള്ളൂ .
വിശുദ്ധമായിരിക്കണം ഈ വർഷത്തെ ഈസ്റ്റർ .
Team CASA

shortlink

Related Articles

Post Your Comments

Related Articles


Back to top button