Latest NewsIndiaNews

ജിഹാദി സംഘടനയുമായി ബന്ധമുള്ള ആറ് പേര്‍ അറസ്റ്റില്‍

സ്ലീപ്പര്‍ സെല്ലുകളായാണ് അന്‍സാര്‍ അല്‍ ഇസ്ലാം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭോപ്പാല്‍: ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരസംഘടന അന്‍സാര്‍ അല്‍ ഇസ്ലാമുമായി ബന്ധമുള്ള ആറുപേരെ അസമില്‍ അറസ്റ്റ് ചെയ്തു. അല്‍ഖ്വായ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് അന്‍സാര്‍ അല്‍ ഇസ്ലാം. ബാര്‍പേട്ട ജില്ലയിലെ മദ്രസയില്‍ നിന്നാണ് ഇവരെ അസം പോലീസ് അറസ്റ്റ് ചെയ്തത്.

read also: ഗണേഷ് കുമാർ എന്ന വ്യക്തി കേരള രാഷ്ട്രീയത്തിലെ ഒരപൂർവ്വതയാണ്, വൈറൽ കുറിപ്പ്

മുഫ്തി സുലൈമാന്‍ അലി, ജാഹിദുല്‍ ഇസ്ലാം, സദ്ദാം ഹുസൈന്‍, റഷീദുല്‍ ഇസ്ലാം, മുഷ്‌റഫ് ഹുസൈന്‍, മക്കിബുള്‍ ഹുസൈന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അല്‍ഖ്വായ്ദ ഭീകരനായ സൈഫുള്‍ ഇസ്ലാമുമായി നേരിട്ട് ബന്ധമുള്ള ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്, മാര്‍ച്ച്‌ നാലിന് അസം പോലീസിന്റെ പിടിയിലായ ഒരു മതമൗലികവാദി നല്‍കിയ വിവരമാണ്.

സ്ലീപ്പര്‍ സെല്ലുകളായി പ്രവർത്തിക്കുന്ന അന്‍സാര്‍ അല്‍ ഇസ്ലാമുമായി ചേർന്ന് പ്രവർത്തിച്ച അഞ്ച് പേരെ നേരത്തെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍പേട്ട ജില്ലയിലെ മദ്രസയില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button