KeralaLatest NewsNewsNewsEaster

ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്: ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അ‌ദ്ദേഹം ഈസ്റ്റർ സ​ന്ദേശം നൽകിയത്. ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്നും സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിൻ്റെ സന്ദേശം പ്രചോദനമാകട്ടെയെന്നും അ‌ദ്ദേഹം കുറിച്ചു.
അനീതിയും അസമത്വവും ഇല്ലായ്‌മ ചെയ്യാനുള്ള പോരാട്ടങ്ങൾക്ക് ക്രിസ്തുവിന്‍റെ സ്നേഹവും ത്യാഗവും ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ,

‘ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിൻ്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്‌മ ചെയ്യാനുള്ള പോരാട്ടങ്ങൾക്ക് ക്രിസ്തുവിൻ്റെ സ്നേഹവും ത്യാഗവും ഊർജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം. ഏവർക്കും ഹൃദയപൂർവം ഈസ്റ്റർ ആശംസകൾ നേരുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button