Latest NewsKeralaNattuvarthaNewsIndia

‘കളികൾ കാണാൻ കിടക്കുന്നതേയുള്ളൂ’, ബോളിവുഡിൽ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ ശ്രീശാന്ത് റെഡി

കൊച്ചി: ക്രിക്കറ്റ് ലോകത്ത് നിന്ന് സിനിമാ ലോകത്തേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി മലയാളി താരം ശ്രീശാന്ത്. തന്റെ പുതിയ സിനിമ ഹിന്ദിയിൽ ആണെന്നും, സണ്ണി ലിയോണാണ് സിനിമയിലെ നായികയെന്നും ശ്രീശാന്ത്‌ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിലും ശ്രീയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഐപിഎൽ കോഴ വിവാദത്തിൽ ഉൾപ്പെട്ട് അദ്ദേഹം പുറത്ത് പോവുകയായിരുന്നു.

Also Read:പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ..

വർഷങ്ങളോളം വിവാദത്തിൽ കുരുങ്ങിയ ശ്രീശാന്ത്‌ പിന്നീട് തിരിച്ചു വന്നെങ്കിലും മോശം പ്രകടനം മൂലം മാറ്റി നിർത്തപ്പെടുകയായിരുന്നു. ഒടുവിലിപ്പോൾ വിരമിക്കലിന് ശേഷമാണ് തന്റെ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ ശ്രീശാന്ത് മാധ്യമങ്ങളോട് പങ്കുവച്ചത്. വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ എന്താണ് ഭാവി പരിപാടിയെന്ന് ശ്രീശാന്തിനോട് ചോദ്യം ഉയര്‍ന്നിരുന്നു. അന്ന് സിനിമയില്‍ ചേക്കേറുമെന്നാണ് ശ്രീശാന്ത് പറഞ്ഞത്.

അതേസമയം, നേരത്തേ ഒരു സിനിമയില്‍ ശ്രീശാന്ത് അഭിനയിച്ചിരുന്നു.അന്ന് ആ സിനിമയില്‍ തന്നെ ആരും കണ്ടിട്ടുണ്ടാവില്ല, ഹിന്ദിയിലാക്കി യുട്യൂബിലിട്ടപ്പോള്‍ മികച്ച പ്രതികരണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു എളുപ്പമുള്ള, ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ്. ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയിനര്‍ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്‌ളേവറുള്ള കഥാപാത്രമാണ് എന്റേത്’, ശ്രീശാന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button