Latest NewsNewsLife StyleHealth & Fitness

പല്ല് വേദന ഹൃദയാഘാത ലക്ഷണമോ? അറിയാം

പല്ല് വേദന സാധാരണയായിട്ടുള്ള ഒന്നാണ്. എന്നാല്‍, കയറ്റം കയറുമ്പോഴോ സ്പീഡില്‍ നടക്കുമ്പോഴോ പല്ല് വേദന ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇതും നിങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് സൂചിപ്പിക്കുന്നത്.

തലവേദനയും കാഴ്ച മങ്ങലും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. മാസത്തില്‍ ഒരു തവണയെങ്കിലും കാഴ്ച മങ്ങുന്ന തരത്തിലുള്ള തലവേദന ഉണ്ടെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളെ ഹൃദ്രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട് എന്ന് കാണിക്കുന്നതാണ്. അതുകൊണ്ട് ഇത്തരം തലവേദനകള്‍ കാണപ്പെട്ടാല്‍ യാതൊരു കാരണവശാലും അതിനെ അവഗണിക്കരുത്.

Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,882 വാക്സിൻ ഡോസുകൾ

ചെവിക്ക് പുറകില്‍ മടക്ക് വരുന്നത് പല കാരണങ്ങള്‍ കൊണ്ടും ആവാം. എന്നാല്‍, ചെവിയിലെ മടക്കും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം രക്തയോട്ടം കൃത്യമായി നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. അതിനര്‍ത്ഥം നിങ്ങളില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ് എന്നതാണ്.

ഉറക്കം കൃത്യമല്ലാത്തത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍, ഉറക്കത്തിനിടക്ക് കൂര്‍ക്കം വലിക്കിടെ ഞെട്ടിയുണരുന്നത് നിസ്സാരമായ കാര്യമല്ല. ഇത് നിങ്ങളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button