IdukkiKeralaNattuvarthaLatest NewsNews

സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് നഗ്നചിത്രങ്ങളും വീഡിയോയും അയച്ചു : യുവാവ് അറസ്റ്റിൽ

അറക്കുളം മൂന്നങ്കവയൽ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയിൽ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ് (42) പിടിയിലായത്

കുമളി: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന കുട്ടികൾക്ക് നഗ്നചിത്രങ്ങളും വീഡിയോയും അയച്ചയാൾ അറസ്റ്റിൽ. അറക്കുളം മൂന്നങ്കവയൽ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയിൽ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ് (42) പിടിയിലായത്.

Read Also : പെൺകുട്ടികളെ പോല വസ്ത്രം ധരിച്ചു: കോളജിൽ കയറ്റാതെ അധികൃതർ

മേസ്തിരി പണിക്കാരനാണ് അറസ്റ്റിലായ ബിനോയ്. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പതിവായി നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുനൽകുന്നത് സംബന്ധിച്ച് കുമളി പൊലീസിന് ലഭിച്ച പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.

ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button