Latest NewsIndia

‘ദരിദ്രരായ മുസ്ലിം യുവാക്കൾക്ക് പണം നൽകി ബിജെപി കല്ലെറിയിക്കുന്നു’: ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

ഭോപ്പാൽ: മുസ്ലിം യുവാക്കളെ കൊണ്ട് ബിജെപി ഘോഷയാത്രകൾക്ക് നേരെ കല്ലെറിയിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട വീടുകളിലെ മുസ്ലിം യുവാക്കൾക്ക് പണം നൽകിയാണ് ബിജെപി നേതാക്കൾ അവരെ പാട്ടിലാക്കുന്നത്.

തന്റെ കയ്യിൽ ഇതിനുള്ള പ്രാമാണീകരിക്കാൻ സാധിക്കാത്ത തെളിവുകളുണ്ടെന്ന് ദിഗ്വിജയ് സിംഗ് അവകാശപ്പെടുന്നു. എങ്കിലും, കൂടുതൽ തെളിവുകൾക്കായി താൻ അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈയിടെ മധ്യപ്രദേശിൽ, രാമനവമി ആഘോഷങ്ങൾക്കിടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

എന്നാൽ, പൂർണ്ണമായും ഹിന്ദു വിരോധം പിന്തുടരുന്ന കോൺഗ്രസ്സ്, ഒരു ഇസ്‌ലാമിക പാർട്ടിയായി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് ടുഹിൻ സിൻഹ ആരോപിച്ചു. ഹിന്ദു സമുദായത്തെ കരിവാരിത്തേക്കാൻ കോൺഗ്രസ്‌ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button