Latest NewsKeralaNews

മതവിദ്വേഷ പ്രസംഗം: പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചയോട് കൂടിയാണ് സംഭവം നടന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോർട്ട് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പി.സിയെ കസ്റ്റഡിയിലെടുത്തത്. ശേഷം, അദ്ദേഹത്തെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹം സഞ്ചരിച്ചത് സ്വന്തം വാഹനത്തിലാണ്.

തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് സംഭവത്തിന് ആസ്പദമായ പ്രസംഗം പിസി ജോർജ് നടത്തിയത്. ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ മുസ്ലിങ്ങൾ ശ്രമിക്കുന്നു, അവരിലെ കച്ചവടക്കാർ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പ്രസംഗത്തിൽ പി.സി ജോർജ് ഉന്നയിച്ചത്.

ജോർജ്ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. അതേസമയം, സർക്കാർ നടപടിയിൽ ഹിന്ദുഐക്യവേദി ശക്തമായ പ്രതിഷേധം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button