ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ മാസം മൂന്നിന് വയനാട്ടില്‍ എത്തും. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ആദിവാസികളുടെ ദുരിതം നേരിട്ടറിയാനുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്നാണ് സ്മൃതി ഇറാനി വായനാട്ടിലെത്തുന്നത്.
കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച്, സുരേഷ് ഗോപി കഴിഞ്ഞ മാസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍, കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് ലഭ്യമായ വിവരം.
മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ്, ഡബ്ള്യുസിസി മൗനം പാലിക്കുന്നു: വീണ്ടും ആവർത്തിച്ച് സനൽ കുമാർ
ചൊവ്വാഴ്ച രാവിലെ വയനാട് കളക്ടറേറ്റില്‍ മന്ത്രിക്ക് സ്വീകരണം നല്‍കും. തുടർന്ന് നടക്കുന്ന ആസ്പിറേഷനല്‍ ജില്ലാ അവലോകന യോഗത്തിൽ സ്മൃതി ഇറാനി പങ്കെടുക്കും. പിന്നീട്, ആദിവാസികളുടെ ജീവിതാവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി ജില്ലയിലെ വിവിധയിടങ്ങളിൽ മന്ത്രി സന്ദര്‍ശിക്കും.
Post Your Comments