Latest NewsNewsIndia

നിമിഷ പ്രിയയുടെ വധശിക്ഷ, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍

നിമിഷ പ്രിയയുടെ വധശിക്ഷ, ജോണ്‍ ബ്രിട്ടാസിന് കത്തയച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍. വധ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഇതിനായി വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.

Read Also:അറിയുമോ ഷൺമുഖം ചെട്ടിയെ? ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയുടെ മലയാള ബന്ധം

വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ്. രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് അയച്ച കത്തിലാണ് ഡോ. എസ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വിചാരണ കോടതി വിധിച്ച വധശിക്ഷ 2022 മാര്‍ച്ചില്‍ മേല്‍ക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ല.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button