Latest NewsKeralaNews

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു: പി സി ജോര്‍ജിനെ പിടിച്ച് അകത്തിടാന്‍ പൊലീസ്

പിസി ജോര്‍ജ്ജ് പ്രമുഖ രാഷ്ട്രീയ നേതാവും മുന്‍ എംഎല്‍എയും ആയതിനാല്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുമെന്ന് വിശ്വസിക്കാനാകുന്നില്ല.

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. പിസി ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുന്നത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുന്നതിന് പകരം ജാമ്യം ലഭിച്ച കോടതിയിൽ തന്നെ അപേക്ഷ നല്‍കാനാണ് തീരുമാനം. പ്രോസിക്യൂഷന്‍ ഭാഗം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്നും പൊലീസ് കോടതിയില്‍ വാദിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നല്‍കുന്നത്. എന്നാൽ, ജോര്‍ജിനെതിരായ കേസിന്റെ അന്വേഷണം തിരുവനന്തപുരം ഫോര്‍ട് എസ്പിക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി ജാമ്യ ഉത്തരവിൽ കുറ്റപ്പെടുത്തുന്നുണ്ട്.

Read Also: യൂസഫ്‌ അലി വളരെ മാന്യന്‍; യൂസഫ്‌ അലിയ്ക്കെതിരെ പറഞ്ഞത് പിന്‍വലിച്ച്‌ പി സി ജോര്‍ജ്ജ്

‘പിസി ജോര്‍ജ്ജ് പ്രമുഖ രാഷ്ട്രീയ നേതാവും മുന്‍ എംഎല്‍എയും ആയതിനാല്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുമെന്ന് വിശ്വസിക്കാനാകുന്നില്ല. ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുന്നില്ല. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ല. പിസി ജോര്‍ജ്ജ് എഴുപത് വയസ് കഴിഞ്ഞതും പ്രമേഹം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ്’- ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിസി ജോര്‍ജ്ജിന് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button