CricketLatest NewsNewsSports

അവൻ ബൗളിങ്ങിൽ കാര്യമായൊന്നും ചെയ്യുന്നില്ല, ബാറ്റിംഗിൽ ഉപയോഗപ്രദമായ സംഭാവനകളുമായി വന്നേക്കാം: സെവാഗ്

മുംബൈ: ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടർ ശാർദുൽ താക്കൂറിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഓൾറൗണ്ടറായ താക്കൂറിന് ഇതുവരെ ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടില്ലെന്നും ബാറ്റിംഗിൽ ഉപയോഗപ്രദമായ സംഭാവനകൾ താക്കൂറിന്റെ ഭാഗത്ത് നിന്ന് വന്നേക്കാമെന്നും സെവാഗ് പറഞ്ഞു.

‘അവരുടെ ബൗളിംഗിനെക്കാൾ ഡൽഹിയുടെ ബാറ്റിംഗിനെ കുറിച്ചാണ് ഞാൻ കൂടുതൽ ആശങ്കപ്പെടുന്നത്. ഷായും വാർണറും റൺസ് നേടുന്നു, അവരാണ് ടീമിന്റെ ബലം. ഡൽഹിക്ക് മികച്ച സ്കോർ നേടാൻ ഇരുവരും 15-16 ഓവർ ക്രീസിൽ നിൽക്കേണ്ടിവരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മധ്യനിരയിൽ നിന്ന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും’.

Read Also:- പത്ത് ദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ..

‘നിങ്ങൾക്ക് ശാർദുൽ താക്കൂറിനെ ഓർഡർ അപ്പ് ചെയ്യാം. ഓൾറൗണ്ടറായ താക്കൂറിന് ഇതുവരെ ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടില്ല. അവൻ ബൗളിങ്ങിൽ കാര്യമായൊന്നും ചെയ്യുന്നില്ല. ഒരുപക്ഷേ ബാറ്റിംഗിൽ ഉപയോഗപ്രദമായ സംഭാവനകളുമായി വന്നേക്കാം’ സെവാഗ് പറഞ്ഞു. ഹൈദരാബാദിനെതിരെ ഇന്ന് നടക്കുന്ന പോരാട്ടത്തിന് മുന്നോടിയായി ക്രിക്ക്ബസിൽ സംസാരിക്കവെയാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button