മുംബൈ: ഐപിഎല്ലിൽ ലിയാം ലിവിംഗ്‌സ്റ്റൺ സ്ഥാപിച്ച 117 മീറ്റർ സിക്‌സിന് അപ്പുറത്തേക്ക് തനിക്ക് പായിക്കാൻ കഴിയുമെന്ന് ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടർ റോവ്‌മാൻ പവൽ. 130 മീറ്റർ മറികടക്കാൻ തനിക്ക് കഴിയുമെന്ന്, ഷെയ്ൻ വാട്‌സണും ഡേവിഡ് വാർണറുമായുള്ള മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ പവൽ പറഞ്ഞു.
‘എനിക്ക് 117 മീറ്റർ സിക്സ് തകർക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. 130 മീറ്ററിനടുത്ത് പന്ത് അടിക്കുമെന്ന് ഞാൻ ഇന്നലെ മൻദീപിനോട് പറഞ്ഞു. അത് എങ്ങനെയെന്ന് നോക്കാം’ പവൽ പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് ആൽബി മോർക്കലിന്റെ പേരിലാണ്. 2008ലെ ഐപിഎൽ ആദ്യ സീസണിൽ പ്രഗ്യാൻ ഓജയുടെ ബൗളിലാണ് റെക്കോഡ് നേട്ടമുണ്ടായത്.
Read Also:- നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!
അതേസമയം, ബ്രാബോൺ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിൽ ഒരുപാട് കൂറ്റൻ സിക്സറുകൾ പിറന്നു. നിക്കോളാസ് പുരാൻ 108 മീറ്റർ സിക്സ് രേഖപ്പെടുത്തിയപ്പോൾ എയ്ഡൻ മാർക്രം പന്ത് 103 മീറ്റർ ദൂരം പായിച്ചു. ആദ്യ ഇന്നിംഗ്‌സിൽ 67 റൺസെടുത്ത പവൽ 104 മീറ്റർ സിക്‌സും പറത്തി.
Post Your Comments