Latest NewsKeralaNewsIndiaBusiness

കേശ സംരക്ഷണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്

സോപ്പു നിർമ്മാണ രംഗത്ത് വൻ ജനപ്രീതിയാണ് മെഡിമിക്സ് സോപ്പുകൾക്ക് ലഭിച്ചത്

കേശ സംരക്ഷണ രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഷാംപൂ പുറത്തിറക്കി. പ്രമുഖ ആയുർവേദ സോപ്പ് നിർമ്മാതാക്കളാണ് എവിഎ മെഡിമിക്സ് ഗ്രൂപ്പ്.

ഇരട്ടിമധുരം, വേപ്പ്, റോസ് മേരി ഓയിൽ തുടങ്ങി ഒമ്പത് പ്രകൃതിദത്ത ഔഷധങ്ങളുടെ ചേരുവ അടങ്ങിയതാണ് പുതിയ മെഡിമിക്സ് ടോട്ടൽ കെയർ ഷാംപൂ. എല്ലാ മുടിത്തരങ്ങൾക്കും അനുയോജ്യവും കൂടാതെ, മുടികൊഴിച്ചിൽ കുറച്ച് താരനെ നിയന്ത്രിക്കുവാനും ഈ ഷാംപൂ സഹായിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.

Also Read: 991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു: പ്രതിഷേധം ശക്തമാക്കി യൂണിയന്‍

സോപ്പു നിർമ്മാണ രംഗത്ത് വൻ ജനപ്രീതിയാണ് മെഡിമിക്സ് സോപ്പുകൾക്ക് ലഭിച്ചത്. ആദ്യ സെയിലിൽ 25% അധികമുള്ള ബോട്ടിലുകളാണ് വിപണിയിലെത്തുക. കൂടാതെ, മെഡിമിക്സ് ഗ്രൂപ്പ് ഹെയർ ഓയിൽ കൂടി അവതരിപ്പിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button