Latest NewsNewsLife StyleHealth & Fitness

ഹെഡ്‍സെറ്റ് സ്ഥിരമായി ഉപയോ​ഗിക്കുന്നവർ അറിയാൻ

സ്ഥിരമായി ഹെഡ്‍സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്‍സെറ്റ് ഉപയോ​ഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്‍സെറ്റിൽ പതിവായി പാട്ടു കേൾക്കുന്ന ശീലമുള്ളവർ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നൽകണമെന്നു ഡോക്‌ടർമാർ പറയുന്നു.

ഇയർഫോൺ വയ്‌ക്കാതെ പാട്ടു കേൾക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ക്രമേണ കേൾവി ശക്‌തിയെ ബാധിക്കും. ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇയർ ഫോൺ ഉപയോ​ഗിക്കാൻ പാടുള്ളൂ. ഇയർ ഫോൺ ഉപയോ​ഗിക്കുമ്പോൾ അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന മെനിയേഴ്‌സ് സിൻഡ്രോം ഉള്ളവർക്കു തലചുറ്റൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.

Read Also : സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു

അമിതശബ്‌ദം ശരീരത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കും. പ്രമേഹ രോഗികൾ അമിതശബ്‌ദം കേട്ടാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കും. ഗർഭിണികൾ ഒരിക്കലും ഇയർ ഫോൺ ഉപയോ​ഗിച്ച് പാട്ട് കേൾക്കരുത്. അത് കുഞ്ഞിനാണ് കൂടുതൽ ദോഷം ചെയ്യുന്നത്.

അമിതശബ്‌ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതൽ ബാധിക്കുക. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ ഇനിഷ്യേറ്റിവ് ഫോർ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്‌ധ ഡോക്‌ടർമാരുടേതാണ് ഈ മുന്നറിയിപ്പുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button