ThrissurKeralaNattuvarthaLatest NewsNews

‘ഗോ​ഡ്സെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ നാ​യ​ക​ൻ, സ​വ​ർ​ക്ക​ർ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി’: ​ഹി​ന്ദു മ​ഹാ​സ​ഭ

തൃ​ശൂ​ർ: രാഷ്ട്രപിതാവ് മഹാത്മാ ഗാ​ന്ധി​യെ വെ​ടി​വ​ച്ചു​കൊ​ന്ന നാ​ഥു​റാം വി​നാ​യ​ക് ഗോഡ്സെ​ രാ​ജ്യ​ത്തി​ന്‍റെ നാ​യ​ക​നാണെന്ന പ്രസ്താവനയുമായി, ഹി​ന്ദു​മ​ഹാ​സ​ഭ ദേ​ശീ​യ അദ്ധ്യക്ഷ​ൻ മു​ന്നാ​ കു​മാ​ർ ശ​ർ​മ. ഗാ​ന്ധി ഒ​രു തെറ്റാ​യി​രു​ന്നു​വെ​ന്നും ഗോ​ഡ്സേ​യാ​ണ് ശ​രി​യെ​ന്നും തൃ​ശൂ​ർ പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ത്തി​യ വാർത്താസമ്മേളനത്തിൽ, മു​ന്നാ​കു​മാ​ർ ശ​ർ​മ​ വ്യക്തമാക്കി.

‘പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യു​മാ​യി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ക​യാ​ണ് ഗാ​ന്ധി​യും നെ​ഹ്റു​വും ചെ​യ്ത​ത്. ഗാ​ന്ധി​വ​ധം ശരി​യാ​യ ന​ട​പ​ടി​യാ​യി​രു​ന്നു​. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും ഏ​ക​ത​യും കാത്തുസൂക്ഷി​ക്കു​ന്ന​തി​നാ​ണ്, ഗോ​ഡ്സെ ഗാ​ന്ധി​യെ വ​ധി​ച്ച​ത്. ഗോ​ഡ്സെ​യു​ടെ പ്രവൃത്തിയെ ഹി​ന്ദു​മ​ഹാ​സ​ഭ അം​ഗീ​ക​രി​ക്കു​ന്നു. ഗാ​ന്ധി​യെ ഞങ്ങ​ൾ എ​തി​ർ​ക്കു​ന്നു,’ മു​ന്നാ​ കു​മാ​ർ ശ​ർ​മ പറഞ്ഞു.

സമൂഹമാ‍ധ്യമങ്ങളിൽ വൈറലാകാൻ ‘കാവിലെ കുഞ്ഞേലി’ : റിലീസ് നാളെ 5 മണിക്ക്

സ​വ​ർ​ക്ക​ർ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യാ​ണെന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്ത​വ വി​രു​ദ്ധ​​മാ​ണെ​ന്നും ശർമ വ്യക്തമാക്കി. കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെന്നും ലൗ ​ജി​ഹാ​ദ് ഇ​ല്ലെ​ന്ന, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ തെ​റ്റാ​ണെന്നും മു​ന്നാ കു​മാ​ർ ശ​ർ​മ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button