Latest NewsKeralaNews

കെ.വി. തോമസിന്റെ വീടിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തി യു.ഡി.എഫ്. പ്രവർത്തകർ

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് ലീഡെടുത്തതിന് പിന്നാലെ, തിരുത മീനുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ കെ.വി. തോമസിന്റെ ചിത്രം കത്തിച്ചു. കെ.വി. തോമസിന്റെ വീടിന് മുന്നിൽ യു.ഡി.എഫ്. പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

ആദ്യ റൗണ്ടിൽ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോൺഗ്രസ് പ്രവ‍ർത്തകർ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്. ഇതിനിടെ ​ഗംഭീര വിജയവഴിയിൽ മുന്നേറുന്ന ഉമാ തോമസിനെ അനുമോദിച്ച് കെ.വി തോമസ് രം​ഗത്ത് വന്നു. ഉമയുടേത് മികച്ച വിജയമാണെന്നും ജയത്തിന് ഉമയയേയും പിന്നിൽ പ്രവർത്തിച്ച നേതാക്കളേയും അഭിനന്ദിക്കുന്നതായും കെ.വി. തോമസ് പറഞ്ഞു.

ജനാധിപത്യത്തിൽ ജനങ്ങളുടെ തീരുമാനമാണ് അന്തിമമായി അംഗീകരിക്കേണ്ടത്. ഇന്ന് രാവിലേയും പലരുമായി ചർച്ച ചെയ്തപ്പോൾ എൽ.ഡി.എഫിന് അനുകൂലമായ ട്രൻഡാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അതിൽ നിന്ന് വ്യത്യമായി എന്തുകൊണ്ടാണ് ഇതിങ്ങനെയാണ് സംഭവിച്ചതെന്ന് കൂട്ടായ ചർച്ചയിലൂടെ മാത്രമെ പറയാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button