ThiruvananthapuramLatest NewsKeralaNattuvarthaNews

മുഖ്യമന്ത്രി കറൻസി കടത്തിയെന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. എന്നാൽ, തനിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം കയർ കെട്ടി തിരിച്ചിരുന്നു. മാധ്യമ പ്രവർത്തകരെ ദൂരെ മാറ്റിനിർത്തിയ പൊലീസ് മുഖ്യമന്ത്രിയ്ക്ക് അനായാസം പോകാൻ വഴിയൊരുക്കി.

ക്യാൻസറിന് ശാശ്വത പരിഹാരം? ചരിത്രത്തിലാദ്യമായി ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയല്ലാം അസുഖം ഭേദമായി

സ്വപ്നയുടെ ആരോപണങ്ങളെക്കുറിച്ച്, മാധ്യമ പ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചു. എന്നാൽ അത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി പുറത്തേക്ക് പോയി. മാധ്യമ പ്രവർത്തകർ നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button