Latest NewsNewsIndiaTechnology

സമൂഹമാധ്യമ നയം: ജൂലൈ അവസാനത്തോടെ നടപ്പാക്കും

പരാതികളിൽ കമ്പനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ‍‍്‌ലറ്റ് കമ്മറ്റിയെ സമീപിക്കാൻ കഴിയും

പുതിയ സമൂഹമാധ്യമ നയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരാതിക്കാരന് അപ്പീലുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിന് പകരം, പുതിയ അപ‍‍്‌ലറ്റ് സംവിധാനത്തിലൂടെ പരാതികൾ സമർപ്പിക്കാം. പരാതികളിൽ കമ്പനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ‍‍്‌ലറ്റ് കമ്മറ്റിയെ സമീപിക്കാൻ കഴിയും. കൂടാതെ, പരാതിക്കാരന് നേരിട്ട് കോടതിയെ സമീപിക്കാനും അവകാശമുണ്ട്. കമ്പനികളുടെ പരാതി പരിഹാര ഓഫീസറല്ല അന്തിമ തീരുമാനമെടുക്കേണ്ടതെന്ന സൂചനയും കേന്ദ്രം നൽകുന്നുണ്ട്.

Also Read: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

അപകീർത്തി, അശ്ലീലം, പകർപ്പവകാശലംഘനം, ആൾമാറാട്ടം അടക്കം പത്ത് തരം പരാതികൾ ലഭിച്ചാൽ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുതുതായി പുറത്തിറക്കിയ കരടിൽ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button