തിരുവനന്തപുരം: തനിക്കെതിരെ കേസ് എടുത്തത് സി.പി.എം ഗൂഢാലോചനയുടെ ഭാഗമെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. താൻ പുറത്തു വിട്ട കത്തിൽ മുഖ്യമന്ത്രിയുടെ പേര് പ്രത്യേകം പരാമർശിക്കാതിരിന്നിട്ട് കൂടി തനിക്കെതിരെ കേസ് എടുത്തത് സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണെന്ന് പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സത്യം എന്തെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും താൻ തെറ്റുകാരാനല്ലെന്ന് സ്വന്തം പാർട്ടിക്കാരെ വിശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു.
എന്നാൽ, ഇന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പി.സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായാണ് സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുക.
Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ
അതേസമയം, വിജിലന്‍സ് നടപടിക്കെതിരെ പരാതി നല്‍കാനൊരുങ്ങി പി. എസ്. സരിത്ത്. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. വരുന്ന 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ പക്കലാണ്. തുടർന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്ന് സരിത്തിന്റെ നിലപാട്.
Post Your Comments