KeralaLatest News

സ്വപ്നക്കും പി.സി ജോർജിനുമെതിരെ കേസെടുത്തെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനും പി.സി. ജോർജിനും എതിരെ കെ.ടി. ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച കേരള പൊലീസ് മീഡിയ സെന്ററിന് രൂക്ഷ വിമർശനം. പതിവില്ലാത്ത രീതിയാണെന്നും പൊലീസ് സേനയുടെ ആത്മാഭിമാനം പണയം വെക്കരുതെന്നുമാണ് വിമർശനം.

കേരളാ പോലീസിന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്ന മുന്‍മന്ത്രി കെ.ടി.ജലീന്റെ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം നമ്പർ 645/22 ആയി കേസ് എടുത്തിരിക്കുന്നത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും’.

ഇതിന് താഴെ ആയിരക്കണക്കിന് പേരാണ് വിമർശനവുമായി രംഗത്ത് വന്നത്.
കമന്റുകൾ കാണാം:

‘ക്യാപ്സൂളുകൾ ഇവിടെ നിന്നും ഇറക്കി തുടങ്ങിയോ?’, ‘എല്ലാ കേസുകളും ഇതുപോലെ പ്രസിദ്ധീകരിക്കുമോ?’, ‌’സേനയുടെ ആത്മാഭിമാനം പണയം വെക്കരുത്’, ‘ഇങ്ങനെയൊരു രീതി പതിവില്ലല്ലോ ഇതെന്ത് പറ്റി പൊലീസിന് ഇവിടെ പോസ്റ്റാൻ’, ‘ഈ പേജിൽ നിന്നും ഇങ്ങനൊരു പോസ്റ്റ്‌ പ്രതീക്ഷിച്ചില്ല… വളരെ മോശമായി പോയി… ഒരു പാർട്ടിയെയും വെള്ള പൂശുന്ന തരത്തിൽ ഉള്ള പോസ്റ്റ്‌ പോലീസ് കാരുടെ പേജിൽ അത് ശരിയാണോ?’, ‘ഇത് Kerala state police ന്റെ പേജ് തന്നെ അല്ലെ എന്നൊരും സംശയം ……….’.

‘കേരളാ പോലീസിന്റെ ഫേസ് ബുക്ക് പേജ് അഡ്മിൻ പോരാളി ഷാജിയാണോ ..’, ‘സാധാരണക്കാരൻ ഒരു പരാതി പറഞ്ഞാൽ ഇത്രയും ശുഷ്ക്കാന്തി കാണാറില്ലല്ലോ’- ‘ദിലീപിനെ അറസ്റ്റ് ചെയ്യുന്നത് പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അല്ലേ, അപ്പോൾ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ പറ്റൂല്ലേ’
എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button