KeralaLatest NewsNews

‘ശബ്ദരേഖയുള്ള ഫോൺ ഓഫീസിലില്ലെന്ന് സ്വപ്ന, ഫോൺ കൊണ്ടുവരാൻ ആള് പോയിട്ടുണ്ട്’: സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ ഉടൻ പുറത്തുവിടുമെന്ന് സ്വപ്ന. ശബ്ദരേഖ അടങ്ങുന്ന ഫോൺ ഓഫീസിൽ ഇല്ലെന്ന് സ്വപ്ന വ്യക്തമാക്കി. ഫോൺ ഓഫീസിൽ ഇല്ലെന്നും, അത് കൊണ്ടുവരാൻ ആള് പോയിട്ടുണ്ടെന്നും സ്വപ്ന മാധ്യമപ്രവർത്തകരോട് അറിയിച്ചു. ഇന്ന് ഒൻപത് മണിക്ക് നടത്തേണ്ടിയിരുന്ന വാർത്താസമ്മേളനം മൂന്ന് മണിക്ക് നീട്ടിവെയ്ക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ സ്വപ്ന പറയുന്നത്, ശബ്ദരേഖ അടങ്ങിയ ഫോൺ കൈവശമില്ലെന്നാണ്.

Also Read:ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം, മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണമെന്ന് ഷാജ് കിരണ്‍ പറഞ്ഞുവെന്നും, കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു സ്വപ്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഷാജ് കിരൺ തന്നെ വന്ന് കണ്ടതിന്റെയും സംസാരിച്ചതിന്റെയും തെളിവുകൾ കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് കറൻസി കടത്തലുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും, കേസുമായി ബന്ധമുള്ളവരില്‍ നിന്നും ഭീഷണിയുണ്ടെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. അതേസമയം, സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ കേരള രാഷ്ട്രീയം കലുഷിതമായി. ഇടത് സർക്കാർ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധവും പരിഹാസങ്ങളുമായി പ്രതിപക്ഷം വിഷയത്തെ ആളിക്കത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button