KeralaLatest News

വധശ്രമം: പിടികിട്ടാപ്പുള്ളിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ അറസ്റ്റില്‍

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ സെന്‍ട്രല്‍ അസി. കമ്മീഷണര്‍ അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2018ല്‍ നിസാമുദ്ദീൻ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ കേസില്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, ഒളിവിലാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ച ആര്‍ഷോയെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി കഴിഞ്ഞ മാസം തെരഞ്ഞെടുത്തത് വിവാദമായിരുന്നു.

ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും, എറണാകുളം ലോ കോളേജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്.  ഉടന്‍ അറസ്റ്റ് ചെയ്യാൻ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല. ആർഷോ ഒളിവിലായിരുന്നു എന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ, ഇതിനിടെ മലപ്പുറത്ത് നടന്ന് എസ്എഫ്ഐ സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു.

തുടർന്ന്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാൻ എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ആർഷോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായ ആർഷോക്ക് ജയിലിന് പുറത്ത് എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് രക്തഹാരമണിയിച്ച് വൻ സ്വീകരണമൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button