KeralaLatest NewsNews

ഫോട്ടോയെടുക്കാന്‍‌ നിന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു, തനിക്ക് ഭീഷണിയുണ്ട്: വി.ആര്‍ സുധീഷിനെതിരെ എഴുത്തുകാരി

എനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. എനിക്ക് ഭീഷണിയുണ്ട്.

കോഴിക്കോട്: കഥാകൃത്ത് വി.ആര്‍ സുധീഷിനെതിരെ ആരോപണങ്ങളുമായി എഴുത്തുകാരി. 2019 മുതല്‍ നിരന്തരം ലൈംഗിക ഉദ്ദേശ്യത്തോടുകൂടി വി.ആര്‍ സുധീഷ് തന്നെ ശല്യപ്പെടുത്തുന്നതായി കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി ആരോപിച്ചു. തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും എഴുത്തുകാരിയെന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

‘2018 ഡിസംബറിലാണ് ഞാന്‍ ഒലിവ് പബ്ലിക്കേഷന്‍സിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററായി ജോയിന്‍ ചെയ്യുന്നത്. 2019ലാണ് വി.ആര്‍ സുധീഷിനെ പരിചയപ്പെടുന്നത്. അതിനു മുന്‍പ് ഈ മേഖലയില്‍ ആയിരുന്നെങ്കിലും അതൊരു പുതിയ പബ്ലിക്കേഷനായിരുന്നു. അദ്ദേഹത്തെ വായിച്ചു മാത്രമേ നമുക്ക് പരിചയമുള്ളൂ. ഒരുപാട് ആരാധിക്കുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തോട് പുസ്തകം ചോദിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വീട്ടിലേക്ക് വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകയോടൊപ്പം അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നത്. എഴുത്തുകളിലൂടെ കണ്ട എഴുത്തുകാരന്റെ എക്സൈറ്റ്മെന്‍റൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു’- പരാതിക്കാരി പറഞ്ഞു.

Read Also: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ

‘സ്നേഹത്തോടെയാണ് അന്നു പെരുമാറിയത്. അന്ന് അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു ഭാര്യയാണോ എന്നറിയില്ല. അവര്‍ ഞങ്ങളോട് മക്കളെ ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാന്‍‌ നിന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു. സ്വഭാവികമായി അസ്വസ്ഥത തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. പിന്നീട് സെല്‍ഫി എടുക്കുന്ന സമയത്ത് എന്‍റെ കൂടെയുണ്ടായിരുന്ന സബ് എഡിറ്ററെയും അങ്ങനെ പിടിച്ചു. നമ്മളെ വല്ലാതെയങ്ങ് സ്നേഹിക്കുന്ന പോലെ, സൗന്ദര്യത്തെ വല്ലാതെ വര്‍ണിക്കുന്ന പോലെയൊക്കെ തോന്നി. പിന്നെ അങ്ങോട്ട് പോകാന്‍ ഭയമായിരുന്നു. പിന്നെ പുസ്തകത്തിന്‍റെ കാര്യം പറയുമ്പോള്‍ എന്‍റെ സബ് എഡിറ്ററെ വിടാമെന്ന് പറഞ്ഞാലും അദ്ദേഹം സമ്മതിക്കാറില്ല. ഞാന്‍ തന്നെ ചെല്ലണമെന്ന് പറയും. ഞാന്‍ തന്നെ ചെല്ലണമെന്ന് പറയും. ചേച്ചിയുണ്ട് ഇവിടെ, നീ ഒറ്റക്ക് വന്നാല്‍ മതി തുടങ്ങി അദ്ദേഹം അയച്ച മെസേജുകള്‍ എന്‍റെ കയ്യിലുണ്ട്. എന്നെ ജീവിക്കാന്‍ സമ്മതിക്കാത്തതുകൊണ്ടും മോശമായി പറയുന്നതുകൊണ്ടും തന്നെയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്’- പരാതിക്കാരി വ്യക്തമാക്കി.

‘എനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. എനിക്ക് ഭീഷണിയുണ്ട്. വേദികള്‍ കിട്ടില്ല, പലതരത്തിലുള്ള ഫോട്ടോകള്‍ പുറത്തുവരും തുടങ്ങിയ ഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ അവതാരികയൊന്നും ആവശ്യമില്ല എന്നു തിരിച്ചറിയുക. കഴിവുറ്റ സൃഷ്ടികളാണെങ്കില്‍ വായനക്കാരുണ്ടായിരിക്കും. അവതാരിക വായിച്ചിട്ട് പുസ്തകം വായിക്കാന്‍ തിരഞ്ഞെടുക്കുന്ന വായനക്കാര്‍ ഇന്നില്ല. അവതാരിക എഴുതിക്കിട്ടാനായി ഒരു സ്ത്രീയും ഇനിമേലില്‍ ചൂഷണം ചെയ്യപ്പെടരുത്, ഒരാളുടെയും വീട്ടില്‍ വെച്ച് ദുരുപയോഗപ്പെട്ടുപോകരുത്. നിങ്ങളുടെ പുസ്തകം നായകന്മാര്‍ മുഴുവനായും വായിച്ചിട്ടുപോലുമുണ്ടാകില്ല’- അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button