KeralaLatest NewsNews

ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ആക്രമണം അഴിച്ചുവിട്ട് സിപിഎം

ഇടുക്കി: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ, സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് സിപിഎമ്മും ഡിവൈഎഫ്‌ഐയും. ശാസ്തമംഗലത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറ് നടന്നു.

Read Also: കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണ്, പകരം ചോദിക്കും, അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ല

ഇതിനിടെ, ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിന് നേരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. സി.പി മാത്യുവിന്റെ വാഹനത്തിന് കേടുപാടുകള്‍ വരുത്തി. സംഭവത്തിന് പിന്നാലെ, സി.പി മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ വെച്ചാണ് സംഭവമുണ്ടായത്.

കൊല്ലം പരവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. നീലേശ്വരത്തും തലശേരിയിലും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ഇരിട്ടിയിലും ചവറയിലും യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button