ErnakulamKeralaNattuvarthaLatest NewsNews

‘ഇപിയിൽ നിന്നും ഒരു ഉന്ത് കിട്ടിയപ്പോൾ മൂക്കും കുത്തി വീണത് രണ്ടു യൂത്തന്മാർ, ഇന്നത്തെ യൂത്ത് കോണ്ഗ്രസിന്റെ അവസ്ഥ’

കൊച്ചി: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസുകളിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാന യാത്രയിൽ, പ്രതിഷേധവുമായി രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരുന്നു.

തുടർന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ തള്ളിവീഴ്ത്തുന്ന വീഡിയോ, സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണ്, പകരം ചോദിക്കും, അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ല

മുഖ്യമന്ത്രിക്കെതിരായി വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിനെതിരെ നിരവധിപ്പേരാണ് രംഗത്ത് വന്നത്. എന്നാൽ, പ്രതിഷേധക്കാർക്കെതിരായ ഇ.പി. ജയരാജന്റെ നടപടിക്കെതിരെയും നിരവധി ആളുകൾ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ഒമർ ലുലു. ഫേസ്ബുക്കിലൂടെയാണ് ഒമർ തന്റെ പ്രതികരണം പങ്കുവെച്ചത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഈപിയിൽ നിന്നും ഒരു ഉന്ത് കിട്ടിയപ്പോൾ മൂക്കും കുത്തി വീണത് രണ്ടു യൂത്തന്മാർ..
ഇന്നത്തെ യൂത്ത് കോണ്ഗ്രസിന്റെ അവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button