KeralaCinemaLatest NewsNewsEntertainmentKollywoodMovie Gossips

‘മാമനിതൻ’ തിയേറ്ററുകളിലേക്ക് : പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി കൊച്ചിയിൽ എത്തുന്നു

ചെന്നൈ: വൈ.എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ, ആർ.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതൻ’. സീനു രാമസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ, വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകവേഷം അവതരിപ്പിച്ച ’96’ എന്ന ചിത്രത്തെപ്പോലെ ഇമോഷണലി ഫീൽ ചെയ്യുന്ന ഒരു കൊമേർഷ്യൽ ചിത്രമാണ് ‘മാമനിതൻ’. ഗായത്രി, കെ.പി.എ.സി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം ജൂൺ 24 ന് പ്രദർശനത്തിന് എത്തും.

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ ഗായത്രിയാണ് വിജയ് സേതുപതിയുടെ നായികയായെത്തുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’,​ ‘റമ്മി’,​ ‘പുരിയാത പുതിർ’,​ ‘ഒരു നല്ല നാളെ പാത്ത് സൊൽറേൻ’,​ ‘സീതാക്കാതി’,’സൂപ്പർ ഡീലക്സ്’​ എന്നീ ചിത്രങ്ങളിലാണ്, ഇതിന് മുൻപ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിലെ ബാലതാരം, ‘മാനസ്വിയും’ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: വ്യക്തമാക്കി ഫ്ലൈ ജാക്ക് കമ്പനി

‘ധർമദുരൈ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനു രാമസ്വാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ‘മാമനിതൻ’, കേരളത്തിൽ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളായ ‘വിക്രം’, ‘ആർ.ആർ.ആർ’, ‘ഡോൺ’ എന്നിവയുടെ വിതരണക്കാരായ എച്ച്.ആർ പിക്ചേഴ്സ് ആണ് തിയേറ്ററിലെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവൻ ശങ്കർ രാജ, ആർ.കെ. സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവർ കൊച്ചി ലുലു മാളിൽ ജൂൺ 18ന് വൈകുന്നേരം നടക്കുന്ന പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കും. പി.ആർ.ഒ – പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button