Latest NewsNewsIndia

ഫാക്ടറി സ്‌ഫോടനത്തിന് ഇരയായവരെ അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ആത്മഹത്യ ചെയ്തവരായി ചിത്രീകരിച്ചു: പോസ്റ്റ് വിവാദത്തിൽ

എരിതീയിൽ എണ്ണ ഒഴിച്ച് സമാജ്‌വാദി പാർട്ടി : ഫാക്ടറി സ്‌ഫോടനത്തിൽ പരിക്കേറ്റവരെ അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ 'ആത്മഹത്യ' ചെയ്തവരായി ചിത്രീകരിച്ച് എസ്.പി നേതാവ്

ഫാക്ടറി സ്‌ഫോടനത്തിന് ഇരയായവരെ അഗ്നിപഥ് പദ്ധതിയുടെ പേരിൽ ആത്മഹത്യ ചെയ്തവരായി പ്രചരിപ്പിച്ച എസ്.പി നേതാവിന്റെ പോസ്റ്റ് വിവാദത്തിൽ. അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ മൂലമുണ്ടായ അശാന്തിയുടെയും അരാജകത്വത്തിന്റെയും തീയിൽ സമാജ്‌വാദി പാർട്ടി എണ്ണയൊഴിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. വ്യാഴാഴ്ച (ജൂൺ 16) രാത്രി, സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് രചന സിംഗ്, ഫാക്ടറി സ്‌ഫോടനത്തിൽ പരിക്കേറ്റവരെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തവർ എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.

‘സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരും തയ്യാറെടുക്കുന്നവരുമായ വിദ്യാർത്ഥികളോട് ആത്മഹത്യ ചെയ്യരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. (മോദി) സർക്കാർ തീരുമാനം പിൻവലിക്കും, അത് യുവാക്കളുടെ വിജയമായിരിക്കും. പ്രതീക്ഷ കൈവിടരുത്’, രചന ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. സേനയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ നിരാശരായ യുവാക്കൾ എന്ന രീതിയിൽ രണ്ട് യുവാക്കളുടെ ചിത്രവും രചന ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. രക്തത്തിൽ കുളിച്ച് നിൽക്കുന്ന, ശരീരത്തിൽ പലയിടങ്ങളിലായി പൊള്ളലേറ്റ യുവാക്കളുടെ ചിത്രമായിരുന്നു ഇത്. വിവാദ ട്വീറ്റ് 249 തവണ ഷെയർ ചെയ്യുകയും 787 ഉപയോക്താക്കൾ ലൈക്ക് ചെയ്യുകയും ചെയ്ത ശേഷം, എസ്.പി നേതാവ് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

സത്യമെന്ത്?

വിശദമായ അന്വേഷണത്തിൽ, ചിത്രങ്ങൾ ജൂൺ 4 ന് പകർത്തിയതാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സായുധ സേനയിലെ റിക്രൂട്ട്‌മെന്റിനായുള്ള അഗ്നിപഥ് സ്കീം 2022 ജൂൺ 14 ന് ആണ് ആരംഭിച്ചത്. അതിനാൽ, ഈ ചിത്രങ്ങൾ അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമല്ല എന്ന് വ്യക്തമാവുകയാണ്. ഒരു ജനപ്രിയ ട്വിറ്റർ ഉപയോക്താവ് (@Befitting Facts) പറയുന്നതനുസരിച്ച്, ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിനിടെ പരിക്കേറ്റ യുവാക്കളുടേതാണ് ഈ ചിത്രം എന്നാണ്.

പ്രതിഷേധത്തിന്റെ മറവിൽ വിദ്യാർത്ഥികൾ അക്രമത്തിലേക്കും നശീകരണത്തിലേക്കും നീങ്ങുന്ന ഈ കാലത്ത്, രാഷ്ട്രീയ നേട്ടങ്ങൾക്കായി കിട്ടുന്ന ഒരു അവസരവും സമാജ്‌വാദി പാർട്ടി ഉപേക്ഷിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button