തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിയായ, ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അവിഷിത്തിനെ പുറത്താക്കി, പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. കെ.ആർ. അവിഷിത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ മന്ത്രിയുടെ ഓഫീസ് കത്ത് നൽകിയിരുന്നു. അവിഷിത്ത് ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത് .
അതേസമയം, അവിഷിത്ത് തന്റെ സ്റ്റാഫംഗമല്ലെന്ന വിശദീകരണമാണ് ആരോഗ്യമന്ത്രി വീണ ജോർജ്, നേരത്തെ നൽകിയത്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഇയാൾ ഒഴിവായിരുന്നുവെന്നാണ്, അവിഷിത്ത് കേസിൽ പ്രതിയായതോടെ, വീണ ജോർജ് വിശദീകരണം നൽകിയിരുന്നത്. എന്നാൽ, അവിഷിത്തിനെ പുറത്താക്കി പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പുറത്തു വന്നതോടെ മന്ത്രിയുടെ വാദം പൊളിയുകയായിരുന്നു.
‘ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?’: രൂക്ഷവിമർശനവുമായി വി.ടി. ബൽറാം
ഇതിനിടെ, പൊലീസിനെതിരെ ഭീഷണിയുമായി എസ്.എഫ്.ഐ വയനാട് ജില്ല മുന്‍ വൈസ് പ്രസിഡന്‍റായ അവിഷിത്ത് രംഗത്തുവന്നു. കേരളത്തിലെ പൊലീസ് കോണ്‍ഗ്രസിന്‍റെ പണിയാണ് എടുക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്ന് അവിഷിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments