Latest NewsKeralaNews

ആര്യങ്കാവ് ചെക്പോസ്റ്റിൽ നിന്ന് 10,750 കിലോ പഴകിയ മത്സ്യം പിടികൂടി

 

 

കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റിൽ നിന്ന് പൂപ്പൽ പിടിച്ചതും ചീഞ്ഞ് അളിഞ്ഞതുമായ മത്സ്യം പിടികൂടി. 10,750 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്.

ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിക്കുന്നത്.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യങ്ങളുടെ പരിശോധനയാണ് കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ നടന്നത്. പിടിച്ചെടുത്തതില്‍ ആറായിരം കിലോയിലധികവും ചൂര മത്സ്യമാണ്. വിവിധ വാഹനങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധന നടത്തിയിരുന്നു.

രണ്ട് വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത മീനുകളിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പരിശോധനയിൽ രാസ വസ്തു ഉപയോഗിച്ച് ചോരയുടെ അംശമുണ്ടെന്ന് കാണിക്കാൻ ശ്രമം നടന്നതായും പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത സാമ്പിളുകൾ കൊച്ചിയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും പരിശോധന  തുടരുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം എത്തിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മൊത്ത വിൽപനയ്ക്കാണ് മത്സ്യം എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button