KeralaLatest NewsNewsBusiness

പുരസ്കാര നിറവിൽ അസാപ് കേരള

കേരളത്തിൽ സ്കിൽ ഇക്കോ- സിസ്റ്റം സൃഷ്ടിച്ചെടുക്കാനാണ് അസാപ് ലക്ഷ്യമിടുന്നത്

ദേശീയ തലത്തിൽ മിന്നും വിജയവുമായി അസാപ് കേരള. ദേശീയ തലത്തിലുള്ള രണ്ടു അംഗീകാരങ്ങളാണ് അസാപ്പിനെ തേടിയെത്തിയത്. സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നതാണ് അസാപ്.

ഒരേ സമയം, അവാർഡിംഗ് ബോഡിയായും അസസ്മെന്റ് ഏജൻസിയുമായാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജുക്കേഷൻ ആന്റ് ട്രെയിനിംഗാണ് (എൻസിവിഇടി) അംഗീകാരം നൽകിയത്. കൂടാതെ, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ- പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡി കൂടിയാണ് എൻസിവിഇടി.

Also Read: ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ വിപുലീകരിക്കും, പുതിയ ക്യാമ്പയിന് തുടക്കം

കേരളത്തിൽ സ്കിൽ ഇക്കോ- സിസ്റ്റം സൃഷ്ടിച്ചെടുക്കാനാണ് അസാപ് ലക്ഷ്യമിടുന്നത്. രാജ്യത്തെ മുഴുവൻ തൊഴിൽ അധിഷ്ഠിത കോഴ്സുകളും എൻഎസ്ക്യുഎഫ് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button