ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിൽ

കൊച്ചി: കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ മുന്‍നിര ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ‘അറിയിപ്പ്’. ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് പതിനേഴ് വര്‍ഷത്തിന് ശേഷമാണ്.

2005ല്‍ ഋതുപര്‍ണോഘോഷ് സംവിധാനം ചെയ്ത ‘അന്തരമഹല്‍’ ആണ് ഇതിന് മുമ്പ് ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ച ഇന്ത്യന്‍ സിനിമ. തുടർന്ന്, 2011ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘നിഴല്‍ക്കുത്ത് ‘എന്ന ചിത്രം സ്‌പെഷ്യല്‍ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എം.എൽ.എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അര്‍ഹതയില്ല: എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ

‘ടേക്ക് ഓഫ്’, ‘മാലിക്’, ‘സീ യു സൂണ്‍’ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അറിയിപ്പ്’. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നോയിഡയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ. രാജ്യത്തിന് പുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്‌നം കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു വീഡിയോ പുറത്തുവരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ‘അറിയിപ്പ്’ എന്ന ചിത്രത്തിന്റെ കഥാതന്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button