Latest NewsNewsInternational

ന്യൂക്ലിയർ ടോർപിഡോയുള്ള K-329: ലോകത്തിലെ ഏറ്റവും നീളമുള്ള റഷ്യൻ മുങ്ങിക്കപ്പൽ വിശേഷങ്ങൾ

മോസ്‌കോ: നാവികസേന കാലങ്ങളായി കാത്തിരുന്ന K-329 മുങ്ങിക്കപ്പൽ റഷ്യൻ നേവിയുടെ ഭാഗമായി കമ്മിഷൻ ചെയ്തു. ലോകത്തിലെ ഏറ്റവും നീളമുള്ള മുങ്ങിക്കപ്പലാണ്
K-329 ബെൽഗോറോഡ്.

യുഎസ് അടക്കമുള്ള പ്രതിയോഗികളെ ഞെട്ടിച്ചു കൊണ്ടാണ് ഈ ജലഭീമന്റെ അരങ്ങേറ്റം. ന്യൂക്ലിയർ ടോർപിഡോകൾ വഹിക്കാനുള്ള ശേഷിയുണ്ട് ഈ കരുത്തന്. സൂപ്പർവെപ്പണുകൾ എന്നറിയപ്പെടുന്ന ആറ് അത്യന്താധുനിക ആയുധങ്ങൾ ഈ മുങ്ങിക്കപ്പലിലുണ്ട്. അതിലൊന്നാണ് ന്യൂക്ലിയർ ടോർപിഡോ സിസ്റ്റം. നാവികസേന അഡ്മിറൽ നിക്കോളായ് യെവ്മെനേവ് ആണ് ചടങ്ങിന് നേതൃത്വം നൽകിയത്.

സേവ്മാഷ് ഷിപ്പിയാർഡിലാണ് ഈ കൂറ്റൻ കപ്പൽ നിർമ്മിച്ചത്. പ്രോജക്ട് 09852 എന്ന ഇതിൽ രഹസ്യമായാണ് റഷ്യ ഇത് വികസിപ്പിച്ചെടുത്തത്. സമുദ്രാധിപത്യത്തിൽ പുതിയൊരു അധ്യായം തന്നെ റഷ്യ ഇതോടെ ആരംഭിക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ കണക്കുകൂട്ടുന്നത്.

shortlink

Post Your Comments


Back to top button