Latest NewsNewsInternationalGulfOman

കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണം: ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ

മസ്‌കത്ത്: നിലവിലെ അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ. മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: കിം കർദാഷിയാനെ പോലെയാകണം: സർജറികൾക്കായി മുടക്കിയത് അറുപത് ലക്ഷത്തിലധികം ഡോളര്‍, പണി പാളി !

ഇത്തരം സാഹചര്യങ്ങളിൽ വിനോദസഞ്ചാരികൾ, അതിഥികൾ മുതലായവർക്ക് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ നൽകണമെന്ന് ഹോട്ടലുകളോട് മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ അതിശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, കടൽക്ഷോഭം എന്നിവ തുടരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി തുടങ്ങിയ അധികൃതർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ആദ്യ I2U2 വെര്‍ച്വല്‍ ഉച്ചകോടി: സാമ്പത്തിക പങ്കാളിത്തം ചര്‍ച്ച ചെയ്യാന്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button