News

സിംഗപ്പൂർ ഓപ്പൺ 2022: സൈന നെഹ്‌വാളും അർജുൻ-കപില ജോഡിയും ക്വാർട്ടറിലേക്ക് മുന്നേറി

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ 2022 ലെ വനിതാ സിംഗിൾസ് വിഭാഗത്തിലെ രണ്ടാം റൗണ്ടിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയെ തോൽപ്പിച്ച് ഇന്ത്യൻ താരം സൈന നെഹ്‌വാൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 21-19, 11-21, 21-17 എന്ന സ്‌കോറിനാണ് സൈന ചൈനീസ് താരത്തെ പരാജയപ്പെടുത്തിയത്. നല്ല തുടക്കം കുറിച്ച സൈന നെഹ്‌വാൾ ആദ്യ ഗെയിം വിജയിച്ചു. എന്നാൽ രണ്ടാം ഗെയിമിൽ, ബിങ്ജിയോ സൈനയെ വലിയ മാർജിനിൽ പരാജയപ്പെടുത്തി. ആവേശകരമായ മൂന്നാം മത്സരത്തിൽ ബിങ്ജിയോയെ പരാജയപ്പെടുത്തി സൈന നെഹ്‌വാൾ അവസാന എട്ടിൽ ഇടംപിടിച്ചു.

ഇന്ത്യൻ ജോഡികളായ അർജുൻ എം.ആർ-ധ്രുവ് കപില എന്നിവർ പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ, മലേഷ്യൻ ജോഡികളായ ഗോഹ് സെ ഫെയ്- നൂർ ഇസ്സുദ്ദീൻ എന്നിവരെ രണ്ടാം റൗണ്ട് മത്സരത്തിൽ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ കടന്നു. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന മത്സരത്തിൽ 18-21, 24-22, 21-18 എന്ന സ്‌കോറിനാണ് അർജുൻ-കപില സഖ്യം എതിരാളികളെ കീഴടക്കിയത്. ആദ്യ ഗെയിം തോറ്റെങ്കിലും രണ്ടും മൂന്നും ഗെയിമുകൾ ജയിച്ചാണ് ഇന്ത്യൻ സഖ്യം തിരിച്ചുവന്നത്.

നേരത്തെ, ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവ് പിവി സിന്ധു, വനിതാ സിംഗിൾസ് വിഭാഗത്തിന്റെ രണ്ടാം റൗണ്ടിൽ വിയറ്റ്നാമിന്റെ എൻഗുയെൻ തുയ് ലിന്നിനെ പരാജയപ്പെടുത്തി, സിംഗപ്പൂർ ഓപ്പൺ 2022 ന്റെ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. 19-21, 21-19, 21-18 എന്ന സ്‌കോറിനാണ് സിന്ധു ജയിച്ചത്. ആദ്യ ഗെയിം തോറ്റ സിന്ധുവിന് മോശം തുടക്കമാണ് ലഭിച്ചത്. എന്നിരുന്നാലും, അടുത്ത രണ്ട് ഗെയിമുകളിലും ഇന്ത്യൻ താരം മികച്ച കളി പുറത്തെടുത്തു. വളരെ വാശിയേറിയ മത്സരം ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടു നിന്നു.

പ്രണോയ് എച്ച്.എസ് തന്റെ ആദ്യ റൗണ്ട് മത്സരത്തിൽ തായ്‌വാനിലെ ചൗ ടിയെൻ-ചെന്നിനെതിരെ വിജയിക്കുകയും ക്വാർട്ടർ ഫൈനലിലേക്ക് കടക്കുകയും ചെയ്തിരുന്നു. 21-14, 20-22, 18-21 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം. ഒരു മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ടു നിന്ന മത്സരത്തിൽ ആദ്യ ഗെയിം തോറ്റെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകൾ പ്രണോയ് വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button