പ്രമുഖ ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ്ഫോമായ സെൽഷ്യസ് പാപ്പർ ഹർജി ഫയൽ ചെയ്തു. പണം പിൻവലിക്കൽ ഉയർന്നതോടെയാണ് ക്രിപ്റ്റോ ഇടപാടുകൾ കമ്പനി നിർത്തിവച്ചത്. കഴിഞ്ഞ മാസമാണ് ഈ പ്ലാറ്റ്ഫോമിലെ ക്രിപ്റ്റോ ഇടപാടുകൾ നിർത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, സെൽഷ്യസിന്റെ ബാലൻസ് ഷീറ്റിൽ 1.19 ബില്യൺ ഡോളറിന്റെ കമ്മിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജൂലൈ ആദ്യ വാരത്തിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീ ആരോസ് ക്യാപിറ്റൽ പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. ഈ കമ്പനി 40 മില്യൺ ഡോളറാണ് സെൽഷ്യസിന് നൽകാനുള്ളത്. കൂടാതെ, 23,000 വായ്പ കുടിശികകളിൽ നിന്നും 411 മില്യൺ ഡോളറാണ് കമ്പനിക്ക് ലഭിക്കാനുള്ളത്.
Also Read: കണ്ണൂര്‍ മൊയ്തീൻ പള്ളിയിൽ ചാണകം വിതറിയ സംഭവം: പ്രതി പിടിയില്‍
ക്രിപ്റ്റോ നിക്ഷേപകർക്കിടയിൽ സെൽഷ്യസിന്റെ നീക്കങ്ങൾ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ, മറ്റ് ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളെയും ഇത് സാരമായി ബാധിച്ചു.
Post Your Comments