KeralaLatest NewsNews

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

 

 

പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാർ കൂട്ടമായി എത്തി മർദ്ദിക്കുകയായിരുന്നു എന്നാണ്‌ വിദ്യാർത്ഥികളുടെ പരാതി.

പരാതി പറഞ്ഞിട്ടും പോലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്നും ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് കേസെടുത്തതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ഇതിന് മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിട്ടുണ്ട് എന്നും  പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നാട്ടുകാര്‍ അധിക്ഷേപിക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

മണ്ണാർക്കാട് കരിമ്പ എച്ച്.എസ്.എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. സ്കൂൾ വിട്ട ശേഷം അടുത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്ത് ഇരിക്കുകയായിരുന്നു കുട്ടികൾ. അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഇയാൾ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button