കണ്ണൂര്‍: കെ.കെ രമ എം.എല്‍.എയ്‌ക്കെതിരെയുള്ള വധഭീഷണിയില്‍ പ്രതികരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ലെന്നും രമയുടെ പരാതി വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന സംശയം തള്ളിക്കളയാനാവില്ലെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
‘കോൺഗ്രസിൽ നിന്നു ബി.ജെ.പിയിലേക്ക് പോയവരെ അവർ ആദ്യം തിരിച്ചുകൊണ്ടുവരട്ടെ. ആത്മാഭിമാനമുള്ളവർ കോൺഗ്രസിലേക്ക് പോവില്ല. തിരിച്ചു പോവില്ലെന്ന് നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാമെന്ന് കരുതുന്ന മുന്തിരി പുളിയ്ക്കും’- ജയരാജൻ പറഞ്ഞു.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
അതേസമയം, കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിൽ നിന്നും ആര് വന്നാലും ഇടതുമുന്നണി സ്വീകരിക്കുമെന്നും ചിന്തൻ ശിബിരം ആർ.എസ്.എസ് അജണ്ടയെന്നും ഇ.പി ജയരാജൻ പറഞ്ഞു. എൽ.ഡി.എഫിൽ നിന്നുള്ള ആളുകൾ കോൺഗ്രസിലേക്ക് പോകുമെന്നത് കെ സുധാകരന്റെ ദിവാസ്വപ്നമാണെന്നും എല്‍.ഡി.എഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments